Thursday, January 20, 2011

പെണ്ണ്

നേരും നേരറിവുമുള്ളൊരു പെണ്ണിനും
നല്ലൊരു ഭാര്യയാകാന്‍ വയ്യ
സ്വത്വവും ഉണ്മയും കാക്കുന്ന പെണ്ണിനും
നല്ലൊരു പത്നിയാവാന്‍ വയ്യ
ബോധവും ബോദ്ധ്യവും തിരയുന്ന പെണ്ണും
നല്ലൊരു പത്നിയാവില്ല നിസ്സംശയം
അറിവും അവകാശവും തിരിച്ചറിയുന്ന പെണ്ണിനും
നല്ലൊരു പത്നിയാവാന്‍ കഴിയില്ല
പതിയുടെ പാതിയാവാനിതൊ-
ന്നുമല്ല കടക്കേണ്ട കടമ്പകള്‍
കണ്ണീരു വരുമ്പോള്‍ പൊട്ടിപ്പൊട്ടി-
ച്ചിരിക്കാന്‍ പഠിക്കണം
മനസ്സെന്ന വസ്തുവിനെയാരു-
മറിയാതെ കത്തിച്ചു കളയാന്‍ പഠിക്കണം
എപ്പോഴും എപ്പോഴും തല
കുനിച്ചു നടക്കാന്‍ പഠിക്കണം
അപ്രിയ സത്യങ്ങളകമേ വിഴുങ്ങണം
അര്‍ദ്ധ സത്യങ്ങള്‍ക്കു വാതില്‍ തുറക്കണം
നക്ഷത്രങ്ങള്‍ക്കും മണ്‍തരികള്‍ക്കും
നടുവിലൊറ്റയ്ക്ക്‌ നില്‍ക്കാന്‍ ധൈര്യമുണ്ടാകണം
ഒറ്റയ്ക്ക്‌
തികച്ചും ഒറ്റയ്ക്ക്‌.....

5 comments:

  1. ഒറ്റയ്ക്ക് നില്‍ക്കാന്‍ ധൈര്യമുണ്ടാകണം..അത് സത്യം..മറ്റൊന്നും അത്രയ്ക്ക് പിടിച്ചില്ല..പക്ഷെ എഴുത്തിന് ശക്തിയുണ്ട്,സൗന്ദര്യവും.

    ReplyDelete
  2. എനിക്കെല്ലാം പിടിച്ചു .....!!!

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. അതൊക്കെ പഴയ കണ്‍സെപ്റ്റ് അല്ലെ. ഇപ്പോഴും അങ്ങനെ ഒക്കെ ഉണ്ടോ..

    ReplyDelete
  5. ധൈര്യം ഒറ്റയ്ക്കായാലും, ഇരട്ടയ്ക്കാ‍യാലും വേണം.

    വേണ്ടേ!?

    ReplyDelete