Tuesday, January 18, 2011

ഉറക്കം ഒരു കൊച്ചു മരണം..


നേരെന്നു കരുതുവാനാവില്ലിനി..
ഉണർവ്വിനേക്കാളെത്ര ജീവിച്ചു
ഞാനാ കൊച്ചു മരണങ്ങളില്‍...
ദൃഢമാര്‍ന്നൊരാ കൈ വിരലുകള്‍
ചേര്ത്തു പിടിച്ചൊരുസ്വപ്നത്തിന്‍ ചിറകില്‍..,
എവിടേയ്ക്ക് ഞാനൊരു യാത്ര പോയ്‌...

പൂക്കളായ്‌ വിരിഞ്ഞുലഞ്ഞൊരാ നക്ഷത്രങ്ങളും
സ്നേഹം നിലാ മഴയായ്‌ പെയ്തിറങ്ങിയൊരാ
മേഘങ്ങള്‍ മറ തീര്ത്ത് വഴിത്താരയില്‍...
എത്ര കാതമൊന്നായലഞ്ഞു നടന്നുവെന്നോ നാം ..

അറിയാതെ കണ്‍ച്ചിമ്മി തുറന്ന മാത്രയില്‍
മാഞ്ഞു പോയ് നക്ഷത്രങ്ങള്‍ ....
പൂക്കളും സ്നേഹനിലാവും...
കണ്ണൊന്നു ഇറുക്കി തിരികെ നടക്കാന്‍ കൊതിക്കവേ..
നമുക്കിടയിലൂടൊഴുകുന്ന പ്രകാശ വര്‍ഷണങ്ങള്‍

എന്റെ നിദ്രയും തട്ടി പറിച്ചെടുത്തെങ്ങോ മറഞ്ഞു

9 comments:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം

    ReplyDelete
  2. ഈ നിദ്രാ മരണങ്ങൾ നന്നായിട്ടുണ്ട്.
    ആശംസകൾ

    ReplyDelete
  3. ബൂലോകത്തിലേക്ക് സ്വാഗതം എഴുതുക ..വളരുക... ആശംസകൾ..

    ReplyDelete
  4. ഉം..
    കവിത കോള്ളാം.
    തലക്കെട്ട് മറ്റൊന്നായിരുന്നെങ്കില്‍
    കുറച്ചൂടെ നന്നായിര്‍ന്നു..



    ആശംസകള്‍.

    ReplyDelete
  5. ഉറക്കം കൊച്ചുമരണം അല്ല മരണം തന്നെയാണ്. അതുകൊണ്ടാണല്ലോ നാം ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ഇങ്ങനെ പറയുന്നത്-
    'എന്നെ ജീവിപ്പിക്കുകയും മരിപ്പിക്കുകയും പിന്നെ ജീവിപ്പിക്കുകയും ചെയ്ത ദൈവത്തിനു സര്‍വ്വസ്തുതിയും' എന്ന്.
    വരികളില്‍ പ്രതീക്ഷയുണ്ട് പ്രത്യാശയുണ്ട്.
    ഭാവുകങ്ങള്‍

    ReplyDelete
  6. ബൂലോകത്തേക്ക് സ്വാഗതം...
    കൂടുതല്‍ എഴുതൂ...
    --------------------------------
    വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ...?

    ReplyDelete
  7. ബൂലോകത്തേക്ക് സ്വാഗതം പ്രിയ സുഹൃത്തേ.എല്ലാം ശുഭമാവും.സുഖനിദ്രലഭിക്കുമാറാകട്ടെ :)
    കൂടുതല്‍ വായിക്കൂ.കൂടുതല്‍ എഴുതൂ.ഇനിയും വരാം.ഈ പ്രൊഫൈല്‍ നെയിം(ഞാന്‍) ഒന്നു മാറ്റിക്കൂടെ.ഒരു സുകോല്ല വിളിക്കാന്‍.

    ReplyDelete